2013 ജൂൺ 16, ഞായറാഴ്‌ച

എന്റെ  ഉമ്മ 



ഉമ്മ യെന്ന  രണ്ടക്ഷരം ..

അതെന്നിൽ  കോരിയിടും  കുളിര് ....

അതാവാഹിക്കും  മാന്ത്രികത.....

അത് പകര്ന്നിടാൻ ഈ പ്രതല മപര്യാപ്തം ....



ഞാ നാദ്യം  കണ്ട  മുഖം ,,,

ഞാ നാദ്യം  നുകർന്ന  മധുരം ,,,

എന്റെ  ജീവന്റെ അഭയം,,

എന്റെ ഉണ്മയുടെ ആധാരം ...



എൻ കാതിലൊഴുകിയ  താരാട്ടായ് ...

എന്നിൽ നിറഞ്ഞ  കാരുണ്യമായ് ...

എന്നെ നയിച്ച  വഴി  കാട്ടിയായ് ..

ഞാ നനു ഭ വിപ്പൂ  ആ സൗഖ്യ മിപ്പൊഴും ...



ഞാനാരോട് കടപ്പെടണം ?

എന്ന ചോദ്യത്തിനുത്തര മായ്

തിരുനബി മൊഴിഞ്ഞൂ  മൂന്നാമതും

അത് നിൻ  മാതാവോടു മാത്രം...



ഞാനരികെ യുണ്ടെന്നാലും ,,

കാതങ്ങൾ ക്കിപ്പുറ മാകിലും ...

എനിക്കായ്  കാതോർതിരിപ്പൂ ..

എന്നുമ്മ , എന്നുമ്മ മാത്രം!!!!!



തിരുനബി മൊഴിഞ്ഞൂ കാതരമായ് ,,

മാതാവിനുള്ള യാദരവായ് ,,

നിലനിൽപ്പൂ സ്വർഗ്ഗ പ്പൂന്കാ വനം ,,

മാതാവിൻ തൃപ്പാ ദ ത്തിങ്കലായ്   !!!!








2010 ഏപ്രിൽ 21, ബുധനാഴ്‌ച

nhan engott?

ananthamam thaara padhathil,
neengum ven megham pole,
neengidunnoo nhaanum,
lakshyamariyatheee...